Ticker

6/recent/ticker-posts

മദർ തെരേസ കോളേജിൽ ചതുർദിന സമൂഹ സഹവാസ സഹവർത്തിത്വ ക്യാമ്പിന് വർണാഭമായ തുടക്കം.


പേരാമ്പ്ര: മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചതുർദിന സമൂഹ സഹവാസ സഹവർത്തിത്വ ക്യാമ്പിന് തുടക്കമായി. പുറ്റാട് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ആശാരജിത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും ഒത്തൊരുമയും വളർത്തുന്നതിൽ ഇത്തരം ക്യാമ്പുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. മേരി പി. എഫ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റെവ. ഫാദർ ജോസഫ് വയലിൽ സി.എം.ഐ. അനുഗ്രഹ പ്രഭാഷണം നടത്തി. ക്യാമ്പ് കോർഡിനേറ്റർ നഫീസ ശബ്നം എം. സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. ഷൈനി എൻ, ഐ.ക്യു.എ.സി (IQAC) കോർഡിനേറ്റർ രജീഷ് എം എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പ് സ്റ്റുഡന്റ് കോർഡിനേറ്റർ അശ്വനി പി. സി. നന്ദി രേഖപ്പെടുത്തി. വിവിധ പഠന-പ്രവർത്തനങ്ങളോടെയും കലാപരിപാടികളോടെയും നാലുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.

Post a Comment

0 Comments