പയ്യോളി: എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് കോർണർ എക്സ്പോയും പഠനോത്സവവും ശ്രദ്ധേയമായി.പാഠ്യപദ്ധതിക്കൊപ്പം കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലിപ്പിക്കുന്നതിനുവേണ്ടി സമഗ്രശിക്ഷ കേരളയുടെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ .കൃഷി, ഫാഷൻ ഡിസൈനിംങ്ങ്, പാചകം, മരപ്പണി, ഇലട്രിക്കൽ & ഇലക്ട്രോണിക്സ്, പ്ലംബിംങ്ങ് തുടങ്ങിയ മേഖലകളിൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് സ്കൂളിൽ വെച്ച് നിരന്തരം പരിശീലനം നൽകി വരുന്നു. ഈ വർഷം പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനമാണ് സ്കൂൾ ക്രിയേറ്റീവ് കോർണറിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയത്.ഇതോടൊപ്പം, ഈ വർഷം വിവിധ ക്ലാസുകളിൽ പ0നപ്രവർത്തനത്തിൻ്റെ ഭാഗമായി രൂപം കൊണ്ട ഉല്പന്നങ്ങളുടെ പ്രദർശനവും പഠനോത്സവവും നടന്നു..മേലടി ബി.പി.സി എം.കെ. രാഹുലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ ടി.പി. നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. പി. എം.ഫസലിയ,കെ.സറീന, എൻ.സിന്ധു, എൻ. ഷബിജ, ആർ.എസ്. ദീപ, എ.അഭിജിത്ത്, കെ.ഷീജാറാണി, ബിന്ദിത നടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.