Ticker

6/recent/ticker-posts

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; ആറ് മരണം സ്ഥിരീകരിച്ചു


ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കാണാതായ ഏഴുപേരിൽ ആറുപേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തിയതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
സാധാരണ ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രാഥമിക വിശദീകരണം. ഹെലികോപ്റ്റർ കടലിൽ തകർന്നു വീഴുകയായിരുന്നു. ബാക്കിയുള്ള ഒരാൾക്കായി കടലിൽ തെരച്ചിൽ ഊർജിതമായി തുടരുകയാണ്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഖത്തർ ഭരണകൂടം ഉത്തരവിട്ടു.

Post a Comment

0 Comments