Ticker

6/recent/ticker-posts

ഒമാനിൽ മിന്നൽപ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്കായി തെരച്ചിൽ തുടരുന്നു


മസ്കറ്റ് : ഒമാനിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശി തച്ചറത്തൊടിയിൽ യൂസഫ് (38), കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ അമ്മ റംലക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
​പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. യൂസഫിന്റെ കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒമ്പത് പേർ അടങ്ങുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. മറ്റ് അംഗങ്ങൾ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
​റംലയെ കണ്ടെത്താനായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ തെരച്ചിൽ നടന്നുവരികയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

Post a Comment

0 Comments