Ticker

6/recent/ticker-posts

കാറിനു മുകളിൽ മരക്കൊമ്പ് വീണ് പരിക്കേറ്റ മേപ്പയ്യൂർ സ്വദേശി മരണപ്പെട്ടു

മേപ്പയ്യൂർ:തിരുവനന്തപുരം പാളയത്ത് കാറിനു മുകളിൽ മരക്കൊമ്പ് വീണ് പരിക്കേറ്റ മേപ്പയ്യൂർ സ്വദേശി ചോതയോത്ത് സ്വാതി കിരൺ ( 31) ' നിര്യാതനായി.
(ജൂനിയർ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ,സ്റ്റാറ്റിസ്റ്റിക്സ് സെൻട്രൽ ഗവ: ഡിപ്പാർട്ട്മെൻ്റ് ,തിരുവനന്തപുരം).
നാലു മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.
ഭാര്യ: ഡോ:അർച്ചന (പനായി, ബാലുശ്ശേരി)
പിതാവ്: അഡ്വ. വേണു ചോതയോത്ത് (റിട്ട: ഹെഡ് മാസ്റ്റർ, ജി.എൽ.പി. എസ് വിളയാട്ടൂർ)
അമ്മ :
സുജാത (ഹെഡ്മിസ്ട്രസ്, ചെരണ്ടത്തൂർ എ.എൽ.പി.എസ്)
സഹോദരൻ: സ്വാതി അരുൺ (ഐഐഎം അഹമ്മദാബാദ്)

ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. സ്വാതി കിരൺ, ഭാര്യ ഡോ: അർച്ചന, ഭാര്യാമാതാവ് ദീപ
  , കിരണിന്റെ നാലുമാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന കിരണിന്
 ഗുരുതരമായി പരിക്കേറ്റിരുന്നു. കിരൺ തിങ്കളാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
കുഞ്ഞ് അടക്കം കാറിലുണ്ടായിരുന്ന 
ഒരു കുടുംബത്തിലെ നാലുപേർക്കാണ് പരിക്കേറ്റത്. പാളയത്ത് കാർ നിർത്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം, റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് എത്തിയശേഷം ആണ് കാറിൻറെ മുകളിലക്ക് ആൽമര കൊമ്പ് വീണത്. . സംസ്കാരം 17 ന് ബുധനാഴ്ച രാത്രി 9.30ന് മേപ്പയ്യൂർ മoത്തും ഭാഗം റോഡിലെ ചോതയോത്ത് വീട്ടു വളപ്പിൽ നടക്കും

Post a Comment

0 Comments