Ticker

6/recent/ticker-posts

നിയമസഭാ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ തുടങ്ങിയതോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ തുടങ്ങിയതോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണ രംഗത്ത് സജീവമായി. സിപിഐഎം 86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ, സിപിഐ 25 മണ്ഡലങ്ങളിലെ പട്ടികയും പുറത്തുവിട്ടു. 2016-ലെയും 2021-ലെയും വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി.
സിപിഐഎം പട്ടിക - പ്രധാന വിവരങ്ങൾ:
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് 81 സീറ്റുകളിലേക്കുള്ള പട്ടിക പ്രഖ്യാപിച്ചത്.
മത്സരിക്കുന്ന സീറ്റുകൾ: ആകെ 86 (സ്വതന്ത്രർ ഉൾപ്പെടെ).
ഇതിൽ 75 സീറ്റുകളിൽ പാർട്ടി ചിഹ്നത്തിലും 11 സീറ്റുകളിൽ പാർട്ടി സ്വതന്ത്രരും ജനവിധി തേടും.
മുഖ്യമന്ത്രി പിണറായി വിജയൻ (ധർമ്മടം), മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), വി.എൻ. വാസവൻ (ഏറ്റുമാനൂർ), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര) തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്.
സിപിഐ പട്ടിക - 
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് 25 അംഗ പട്ടിക പുറത്തുവിട്ടത്.
പ്രചാരണത്തിന് ലഭിക്കുന്ന കുറഞ്ഞ സമയം എൽഡിഎഫിന് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റവന്യൂ മന്ത്രി കെ. രാജൻ (ഒല്ലൂർ), കൃഷി മന്ത്രി പി. പ്രസാദ് (ചേർത്തല), ജെ. ചിഞ്ചൂറാണി (ചടയമംഗലം) തുടങ്ങിയവർ വീണ്ടും ജനവിധി തേടുന്നു.


സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക (86 മണ്ഡലങ്ങൾ)
​മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
​ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
​തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
​പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
​തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍
​അഴീക്കോട്‌ – കെ.വി സുമേഷ്‌
​കല്ല്യാശ്ശേരി – എം വിജിന്‍
​ധര്‍മ്മടം – പിണറായി വിജയന്‍
​മട്ടന്നൂര്‍ – വി.കെ സനോജ്‌
​പേരാവൂർ – കെ.കെ ശൈലജ ടീച്ചര്‍
​തലശ്ശേരി – കാരായി രാജന്‍
​മാനന്തവാടി – ഒ.ആര്‍ കേളു
​സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍
​കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
​പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
​ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌
​കൊയിലാണ്ടി – കെ ദാസന്‍
​കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
​ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
​തിരുവമ്പാടി – ലിന്റോ ജോസഫ്‌
​പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
​വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
​പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
​മങ്കട – എം.പി അലവി
​തൃത്താല – എം.ബി രാജേഷ്‌
​തരൂര്‍ – പി.പി സുമോദ്‌
​ആലത്തൂര്‍ – ടി.എം ശശി
​നെന്മാറ – കെ പ്രേമന്‍
​ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
​ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
​കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി
​മലമ്പുഴ – എ പ്രഭാകരന്‍
​കുന്നംകുളം – എ.സി മൊയ്‌തീന്‍
​ചേലക്കര – യു.ആര്‍ പ്രദീപ്‌
​മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
​ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
​പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍
​ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
​വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
​അങ്കമാലി – സാജു പോള്‍
​ആലുവ – അഡ്വ. എ.എം ആരിഫ്‌
​കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
​വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
​കളമശ്ശേരി – പി രാജീവ്‌
​തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
​കൊച്ചി – കെ.ജെ മാക്‌സി
​തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
​കോതമംഗലം – ആന്റണി ജോണ്‍
​ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
​ദേവികുളം – അഡ്വ. എ രാജ
​ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
​കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
​പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
​അരൂര്‍ – ദലീമ
​ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
​അമ്പലപ്പുഴ – എച്ച്‌ സലാം
​കായംകുളം – അഡ്വ. യു പ്രതിഭ
​ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
​മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍
​ആറന്മുള – വീണാ ജോര്‍ജ്ജ്‌
​കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
​കൊട്ടാരക്കര – കെ.എന്‍ ബാലഗോപാൽ
​കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
​ഇരവിപുരം – എം നൗഷാദ്‌
​കൊല്ലം – എസ്‌ ജയമോഹന്‍
​വര്‍ക്കല – അഡ്വ. വി ജോയി
​ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
​വാമനപുരം – അഡ്വ. ഡി.കെ മുരളി
​കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
​വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
​നേമം – വി ശിവന്‍കുട്ടി
​കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
​അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
​നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
​പാറശ്ശാല – സി.കെ ഹരീന്ദ്രന്‍
​സിപിഐഎം സ്വതന്ത്രര്‍:
76. കുന്നമംഗലം – പി.ടി.എ റഹീം
77. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
78. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
79. നിലമ്പൂര്‍ – യു ഷറഫലി
80. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
81. ചവറ – ഡോ: സുജിത്‌ വിജയന്‍
​സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക (25 മണ്ഡലങ്ങൾ)
​കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ
​നാദാപുരം – പി വസന്തം
​ഏറനാട് – അഡ്വ ഷഫീർ കിഴിശ്ശേരി
​മഞ്ചേരി – വി എം മുസ്തഫ
​തിരൂരങ്ങാടി – അജിത് കൊളാടി
​പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ
​മണ്ണാർക്കാട് – മൻസിൽ അബൂബക്കർ
​തൃപ്പമംഗലം – കെ കെ വത്സരാജ്
​ഒല്ലൂർ – കെ രാജൻ
​നാട്ടിക – ഗീതാ ഗോപി
​തൃശ്ശൂർ – ആലങ്കോട് ലീലാകൃഷ്ണൻ
​കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ
​പറവൂർ – ഇ ടി ടൈസൺ മാസ്റ്റർ
​മൂവാറ്റുപുഴ – എൻ അരുൺ
​പീരുമേട് – കെ സലിംകുമാർ
​വൈക്കം – പി പ്രദീപ്
​ചേർത്തല – പി പ്രസാദ്
​ഹരിപ്പാട് – ടി ടി ജിസ്മോൻ
​അടൂർ – പ്രിജി കണ്ണൻ
​ചാത്തന്നൂർ – ആർ രാജന്ദ്രൻ
​പുനലൂർ – സി അജയപ്രസാദ്
​കരുനാഗപ്പള്ളി – അഡ്വ.എം എസ് താര
​ചടയമംഗലം – ജെ ചിഞ്ചൂറാണി
​ചിറയിൻകീഴ് – മനോജ് ബി എടമന
​നെടുമങ്ങാട് – ജി ആർ അനിൽ

Post a Comment

0 Comments