അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണ പരമ്പരയിൽ 68 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വക്താവ് അറിയിച്ചു. മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെയാണ് യുഎഇ പ്രതിരോധ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്.
പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ:
ആക്രമണത്തിന്റെ തോത്: ഇറാനിൽ നിന്ന് 186 മിസൈലുകളും 812 ഡ്രോണുകളും യുഎഇയെ ലക്ഷ്യമിട്ട് വിക്ഷേപിക്കപ്പെട്ടു.
വിക്ഷേപിച്ച 186 മിസൈലുകളിൽ 172 എണ്ണവും യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. 13 മിസൈലുകൾ കടലിൽ പതിച്ചപ്പോൾ ഒരെണ്ണം മാത്രമാണ് ജനവാസ മേഖലയിൽ എത്തിയത്.
ഡ്രോൺ വേട്ട:
നിരീക്ഷിക്കപ്പെട്ട 812 ഡ്രോണുകളിൽ 755 എണ്ണവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തടയാൻ സൈന്യത്തിന് സാധിച്ചു.
യുഎഇയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ രാജ്യം ശക്തമായി നേരിടുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.