Ticker

6/recent/ticker-posts

എസ് ഡി പി ഐ വടകര മുനിസിപ്പൽ കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

 

വടകര : എസ് ഡി പി ഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താഴെ അങ്ങാടി മലബാർ സൊസൈറ്റി ഗ്രൗണ്ടിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
എസ് ഡി പി ഐ വടകര മുൻസിപ്പൽ പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ അധ്യക്ഷത വഹിച്ച പരിപാടി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.വടകര നഗര സഭാ ചെയർമാൻ പി ശശി, നഗരസഭാ പൊതുമാരാമത്ത്  സ്റ്റാന്റിങ്ങ് ചെയർമാൻ ബിനു,ആർ ജെ ഡി  സംസ്ഥാന നേതാവ് മാനയത്ത് ചന്ദ്രൻ,   ഐ എൻ എൽ നേതാവ് അബ്ദുള്ള എം പി,
 വെൽഫയർ പാർട്ടി നേതാവ് ശാദുലി,
ജമാഅത് ഇസ്ലാമി നേതാവ് ഹൈദ്രോസ് തങ്ങൾ,
 എക്കൊ കൊയിലാണ്ടി വളപ്പ്  ആർട്സ് & സ്പോർട്സ് ക്ലബ്‌ രക്ഷാധികാരി നിസാർ കെ വി പി.അഴിയൂർ പഞ്ചായത്ത് മെമ്പർ സബാദ് അഴിയൂർ, റഹൂഫ് ചോറോട്, ബഷീർ കെ കെ.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേര്  ഇഫ്താറിൽ പങ്കെടുത്തു. റഹീം എം,സമദ് മാക്കൂൽ,അഷ്‌കർ എം വി,ഷെമീർ കെ പി,സവാദ് വടകര,നിസ്തർ സി എ,ഷഫീഖ് കെ കെ,ഗഫൂർ പുത്തൂർ,സാജിദ് കെ വി പി,ഇസ്മായിൽ ഇ വി,ഷാജഹാൻ പി വി, നൗഫൽ സി വി,ഫെബിന സി, ഷഫീല മുസ്തഫ എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ എസ് ഡി പി ഐ മുനിസിപ്പൽ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതവും, ട്രഷറർ മുസ്തഫ അറക്കിലാട് നന്ദി പറഞ്ഞു.

Post a Comment

0 Comments