Ticker

6/recent/ticker-posts

ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ അറസ്റ്റിൽ


ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹപ്രവർത്തകനും കരുവാമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഒരു കഫ്തീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും.
ജോലിസ്ഥലത്തു വെച്ചുണ്ടായ പെട്ടെന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കുത്തേറ്റ ഉടൻ നിഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ നടന്നുവരുന്നു.

Post a Comment

0 Comments