Ticker

6/recent/ticker-posts

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ദമാമിൽ അന്തരിച്ചു


കോഴിക്കോട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന കോഴിക്കോട് പുതുപ്പാടി സ്വദേശി സൗദി അറേബ്യയിലെ ദമാമിൽ അന്തരിച്ചു. പുതുപ്പാടി കാക്കവയൽ സ്വദേശി മറ്റത്തൂർ ഷംസു (44) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ ശ്വാസകോശത്തിൽ കുടുങ്ങിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടൻ തന്നെ ദമാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പരേതനായ മറ്റത്തൂർ അബൂബക്കറിന്റെ മകനാണ് ഷംസു. ഭാര്യ: ഷമിത. മക്കൾ: ശാമിൻ, ഷമാസ്, മുഹമ്മദ് ഷെബിൻ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ദമാമിലെ കെ.എം.സി.സി ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Post a Comment

0 Comments