Ticker

6/recent/ticker-posts

സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് നാടുകളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച


​റിയാദ്: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ഈദുൽ ഫിത്വർ വെള്ളിയാഴ്ച ആഘോഷിക്കും. മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് ബുധനാഴ്ച വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം നടന്നിരുന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല.
​ഇതോടെ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ശവ്വാൽ ഒന്നായിരിക്കുമെന്ന് ഏകദേശ ഉറപ്പായി. സൗദിയിലെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളിൽ വിദഗ്ധ സമിതികൾ വൈകുന്നേരം മുതൽ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ആകാശം മേഘാവൃതമായതിനാൽ ചന്ദ്രക്കല ദൃശ്യമാകാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് നിരീക്ഷകർ റിപ്പോർട്ട് ചെയ്തു.
​ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാകും. നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും സൗദി റോയൽ കോർട്ടിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരും. ഗൾഫ് രാജ്യങ്ങളിൽ ഭൂരിഭാഗവും വെള്ളിയാഴ്ചയാകും ചെറിയ പെരുന്നാൾ ആഘോഷിക്കുക

Post a Comment

0 Comments