ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പിലാക്കിയത്. അത്തരത്തിൽ യാത്രക്കാർക്ക് ഏറ്റവും ഗുണകരമായ പദ്ധതിയാണ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം. തത്സമയ സ്റ്റോപ്പ് വിവരങ്ങൾ, ബസ് സമയ വിവരങ്ങൾ, വാർത്തകൾ, പ്രധാന അറിയിപ്പുകൾ, സന്ദേശങ്ങൾ, വിനോദ പരിപാടികൾ, യാത്രക്കാർക്കായി കെഎസ്ആർടിസി ഒരുക്കിയിട്ടുള്ള സേവനങ്ങളും സൗകര്യങ്ങളും, കെഎസ്ആർടിസിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾ തുടങ്ങി വിവിധ വിവരങ്ങൾ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ യാത്രക്കാരിലേക്ക് എത്തിക്കുവാൻ സാധിക്കും...
ആദ്യഘട്ടത്തിൽ 500 ബസ്സുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈകാതെ കൂടുതൽ ബസുകളിലേക്ക് പദ്ധതി നടപ്പിലാക്കുന്നതിനുള്ള
നടപടികൾ സ്വീകരിച്ചുവരികയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.