പേരാമ്പ്ര: പേരാമ്പ്ര യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പേരാമ്പ്ര ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിലെ മേലധികാരികൾ ജനങ്ങൾ ആണെന്ന കാര്യം ഭരണാധികാരികൾ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെറെ മുഖ്യമന്ത്രി പിണറായി വിജയൻ വെറും പി.ആർ. വിജയനായി മാറിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പരസ്യ ബോർഡ് വയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല കേരളത്തിലെ ആരോഗ്യ മേഖലയെ നന്നാക്കി എടുക്കാൻ. ബാലുശ്ശേരി മുതൽ പേരാമ്പ്ര വരെ വച്ച ഫ്ലക്സിന്റെ പണം ഉണ്ടായിരുന്നെങ്കിൽ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിത എന്ന യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ധാരാളം മതിയാകുമായിരുന്നും സ്വന്തമായും കൂട്ടാളികളികൾക്കുമായി ഖജനാവിലെ പണം ദൂർത്തടിക്കുന്ന പിണറായിയുടെ യുഗം അവസാനിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
10 വർഷം കൊണ്ട് കേരളത്തെ
അദ്ദേഹവും കൂട്ടരും കട്ടുമുടിച്ചു.
ശാസ്താവിന്റെ സ്വത്ത് കട്ടുമുടിച്ചവരെ
വെറുതെ വിടാൻ പറ്റില്ല എന്നും
ശബരിമലയിലെ സ്വർണം കട്ടവരെ
ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
അവർക്കെതിരെ കേരള ജനത
വിധിയെഴുതും. പേരാമ്പ്രയിലെ 55 വർഷം
തിരിഞ്ഞു നോക്കുമ്പോൾ ഡോ. കെ.ജി.
അടിയോടിയുടെ 7 വർഷം
വികസനത്തിലെ
നാഴികക്കല്ലുകളാണെന്നും അത്
ചരിത്രത്തിൽ എഴുതപ്പെട്ടതാണ്. അന്ന്
അദ്ദേഹം ഉണ്ടാക്കിയതിൽ അപ്പുറം ഒന്നും
ചെയ്യാൻ മറ്റുള്ളവർക്ക് കഴിഞ്ഞിട്ടില്ല
എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.