Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ്; പവന് ഒറ്റയടിക്ക് 4360 രൂപ കുറഞ്ഞു


കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയിലെത്തി. ഗ്രാമിന് 545 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയായി.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും ഇത്രയും വലിയ വിലക്കുറവിന് കാരണമായത്. വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Post a Comment

0 Comments