Ticker

6/recent/ticker-posts

മീൻകച്ചവടക്കാരനായ പിതാവിന്റെ തണൽ; ആഗ്രഹത്തിന് ചിറകുമുളച്ചു, നിതിൻഷാ ഇനി കൊമേഴ്ഷ്യൽ പൈലറ്റ്!



മാനന്തവാടി: ആകാശത്ത് പറക്കുന്ന വിമാനം നോക്കി പത്താം ക്ലാസുകാരനായിരുന്ന നിതിൻഷാ അന്ന് കണ്ട സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. മാനന്തവാടി എരുമത്തെരുവിലെ കണ്ടങ്കിൽ നിസാറിന്റെയും കുടുംബത്തിന്റെയും കരുതലിൽ നിതിൻഷാ കൊമേഴ്ഷ്യൽ പൈലറ്റായി നാടിന്റെ അഭിമാനമായി മാറി.

സ്വപ്നത്തിലേക്കുള്ള ദൂരം: പ്ലസ്‌ടുവിന് ശേഷം പൈലറ്റാകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു നിതിൻഷാ. എന്നാൽ ലക്ഷങ്ങൾ ചെലവ് വരുന്ന ഈ പഠനം സാധാരണ മത്സ്യക്കച്ചവടക്കാരനായ നിസാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഏകദേശം 80 ലക്ഷത്തോളം രൂപ പഠനത്തിനായി വേണ്ടി വരുമെന്ന അറിഞ്ഞിട്ടും തന്റെ മകന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ ആ പിതാവ് തളർന്നില്ല. മകന്റെ ആഗ്രഹത്തിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തു.

വിജയഗാഥ: ഫ്ലോറിഡയിലെ പ്രശസ്തമായ ഫ്ലൈറ്റ് ട്രെയിനിങ് സെന്ററിൽ നിന്നാണ് 22-കാരനായ നിതിൻഷാ തന്റെ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും സ്വന്തം കഠിനാധ്വാനവും ചേർന്നപ്പോൾ പത്താം ക്ലാസിലെ ആ 'ദിവാസ്വപ്നം' ജീവിതമായി മാറി. വയനാട്ടിലെ ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് ഒരാൾ പൈലറ്റ് തൊപ്പി അണിയുന്നതിന്റെ സന്തോഷത്തിലാണ് എരുമത്തെരുവിലെ നാട്ടുകാർ

Post a Comment

0 Comments