തിരുവനന്തപുരം: ഇസ്രായേലിലെ യുദ്ധസാഹചര്യങ്ങൾക്കിടെ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രായേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
ഇസ്രായേലിലുള്ള മലയാളി കൂട്ടായ്മയാണ് സുരേഷിന്റെ മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. രണ്ട് വർഷമായി ഇസ്രായേലിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
അവസാന സന്ദേശം: "ബോംബിങ് നടക്കുന്നു, പുറത്തു പോവുകയാണ്"
താമസസ്ഥലത്തിന് പുറത്ത് കനത്ത ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറികൾ വാങ്ങാനായി പുറത്തേക്ക് പോവുകയാണെന്നുമാണ് സുരേഷ് ബന്ധുക്കൾക്ക് അയച്ച അവസാന ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവരുന്നത്. എംബസി വഴി കൂടുതൽ വിവരങ്ങൾക്കായി ബന്ധുക്കൾ അന്വേഷണം തുടരുകയാണ്.
ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ട് മക്കളുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.