Ticker

6/recent/ticker-posts

വോട്ടർമാരുടെ ഹൃദയം കവർന്ന് വി.ടി.സൂരജ്


കൂരാച്ചുണ്ട് : ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.ടി.സൂരജ് കൂരാച്ചുണ്ടിൽ ആദ്യഘട്ട പ്രചരണം നടത്തി. കൂരാച്ചുണ്ട് സെയ്ന്റ് തോമസ് ഫൊറോന പള്ളി, സെയ്ന്റ് ജോസഫ്സ് ഓൾഡ് ഏജ് ഹോം, കല്ലാനോട് സെയ്ന്റ് മേരീസ് പള്ളി, കരിയാത്തുംപാറ സെയ്ന്റ് ജോസഫ്സ് പള്ളി എന്നിവ സന്ദർശിച്ചു. കൂരാച്ചുണ്ട്, കല്ലാനോട്, പൂവത്തുംചോല അങ്ങാടികളിലെ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിച്ചു. 

യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത്, കൺവീനർ ഒ.കെ.അമ്മദ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് വി.എസ്.ഹമീദ്, പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ, യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്തംഗം അരുൺ ജോസ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം സണ്ണി ജോസഫ് കാനാട്ട്, സജി കൂനന്താനം, സൂപ്പി തെരുവത്ത് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ : ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.ടി.സൂരജ് കൂരാച്ചുണ്ടിൽ വോട്ടഭ്യർത്ഥിച്ച് പര്യടനം നടത്തുന്നു

Post a Comment

0 Comments