Ticker

6/recent/ticker-posts

സാഹിത്യം സമൂഹത്തിന് നൽകുന്നത് ചില ചൂണ്ടുപലകകൾ - വീരാൻ കുട്ടി


പയ്യോളി: സാഹിത്യവും കലയുമെല്ലാം സമൂഹത്തിന് ചൂണ്ടുപലകകളാണെന്ന് പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. മേലടി ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ലോകം നിരവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുമ്പോൾ കലയും സാഹിത്യവുമെല്ലാം മരുന്നായി മാറുന്നുണ്ട്. കാലത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാരും കലാകാരന്മാരുമെന്നും, അവർ നിരന്തരം കരുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും വീരാൻകുട്ടി കുട്ടികളുമായുള്ള സംവാദത്തിൽ സൂചിപ്പിച്ചു.
കെ.അജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ എം.സി പ്രമോദ്, പി ടി എ പ്രസിഡൻ്റ് സി പ്രമോദ്, വിവേക് പയ്യോളി, പി എം സുനിൽകുമാർ, കെ സറീന, എം.പി സംഗീത എന്നിവർ സംസാരിച്ചു.

Post a Comment

0 Comments