തിക്കോടി:സമൂഹത്തിൻ്റെ നാനോൻമുഖമായ പ്രശ്നങ്ങൾക്കും സാദാരണക്കാരുടെപ്രയാസ പരിഹാരങ്ങൾക്കുമായി എപ്പോഴും തുറന്നിട്ട വാതിലായിരുന്നു അകാലത്തിൽ യാത്രയായ വി. ഹാഷിം കോയ തങ്ങളെന്ന് ഗ്ലോബൽ കെ.എം.സി.സി. പ്രാർത്ഥനാ സംഗമത്തിൽ അനുസ്മരിച്ചു.
സാദാരണക്കാർക്കും വിവിധ പ്രയാസങ്ങളിലകപ്പെട്ടവർക്കും പ്രശ്ന പരിഹാരത്തിനായി ഉന്നതാധികാരികളിലേക്കും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നായകരിലേക്കുമുള്ള പാലമായി അദ്ധേഹം പ്രവർത്തിച്ചു.
ആദ്യ പരിചയപ്പെടലിൽ തന്നെ ഹൃദയം കീഴടക്കുന്ന മാസ്മരികതയുടെ പേരു കൂടിയായിരുന്നു തങ്ങൾ.
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന പ്രകൃതമായിരുന്ന തങ്ങൾ, ഇടപെട്ടയിടങ്ങളിലെ പ്രതികരണശേഷിയും ആർജ്ജവവുമുള്ള 'പ്രതിപക്ഷ നേതാവായി' കൂടി പ്രവർത്തിച്ചു. ഇത് സമൂഹത്തിൻ്റെ ഗമനത്തിന് ആക്കം കൂട്ടി. പ്രതിപക്ഷ ബഹുമാനത്തിൻ്റെ പുഞ്ചിരി കൊണ്ട് രാഷ്ട്രീയ എതിരാളികൾക്കു പോലും സുസമ്മതനായ പൊതു പ്രവർത്തനത്തിൻ്റെ മർമ്മമറിഞ്ഞ നേതാവിനെയാണ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്.
തങ്ങളുണ്ടാക്കിയ ശൂന്യത നികത്താൻ അദ്ദേഹത്തിൻ്റെ പൈതൃകത്തിലേക്ക് പൊതു പ്രവർത്തകർ എത്തേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
GKMCC ഉപദേശക സമിതിചെയർമാൻ സഹദ് പുറക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു:OK ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി.
ചെയർമാൻ കുന്നുമ്മൽ ഹംസ , എൻ .പി മമ്മദ് ഹാജി, പി.പി. കുഞമ്മദ്, പി.വി.അസീസ്, തായത്ത് ബഷീർ, എ.കെ. മുസ്തഫ, ഷഫീക്ക് കാരേക്കാട്,ഹർഷാദ് ദാരിമി, സാലിഹ് മാസ്റ്റർ, ബഷീർ ഇശൽ,വി.എം ഉമ്മർ, എൻ.ടി.കെ. ജലീൽ, എം.സി. റസാഖ്, കുഞ്ഞമ്മദ് മാസ്റ്റർ, കെ.പി.കരീം,റഷീദ് മണ്ടോളി, ഉമ്മർ അരീക്കര , ഷഫീക്ക് സംസം, ഷംസു അങ്ങാടി ,ലിയാക്കത്തലി ദാരിമി തുടങ്ങിയവർ 'തങ്ങളെ' അനുസ്മരിച്ചു സംസാരിച്ചു.
തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖത്തീബ് അഹ്മദ് ദാരിമി പ്രാർത്ഥന നടത്തിയ ചടങ്ങിന് കൺവീനർ മന്ദത്ത് മജീദ് സ്വാഗതവും കെ.പി. മൂസ്സ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.