Ticker

6/recent/ticker-posts

പയ്യോളിയിൽ വൻ ലഹരിവേട്ട; വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 86 ഗ്രാം എം.ഡി.എം.എ പിടികൂടി


​പയ്യോളി: ഇരിങ്ങൽ അഴിക്കൽ കടവ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുടെ (MDMA) വൻശേഖരം പിടികൂടി. ഇരിങ്ങൽ അഴിക്കൽ കടവ് പുതിയോട്ടുംകണ്ടി മുഹമ്മദ് അജ്മലിന്റെ (24) വീട്ടിൽ നിന്നാണ് 86 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ വരെ നീണ്ടുനിന്നു.
​എറണാകുളം സിറ്റി ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായ മുഹമ്മദ് അജ്മൽ, കൂട്ടാളി തൃശൂർ സ്വദേശി ഫാസിൽ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ വീട്ടിൽ ലഹരിമരുന്ന് ഒളിപ്പിച്ച വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ഡാൻസാഫും വടകര ഡിവൈഎസ്പിയുടെ കീഴിലുള്ള സ്ക്വാഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
​വീട്ടിലെ അലമാരയ്ക്കുള്ളിൽ മൊബൈൽ ഫോൺ ബോക്സുകളിലായി ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പ്രതികൾ ഇത് വിതരണത്തിനായി തയ്യാറാക്കി വെച്ചതാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment

0 Comments