Ticker

6/recent/ticker-posts

സ്വർണവിലയിൽ ഇടിവ്: കേരളത്തിൽ പവന് 2400 രൂപ കുറഞ്ഞു


കൊച്ചി: ആഗോള വിപണിയിലെ അസ്ഥിരതകൾക്കിടയിലും കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2,400 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,24,540 രൂപയായി താഴ്ന്നു. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവില ഇനിയും കുതിച്ചുയരുമെന്ന് കരുതിയിരുന്ന നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയാണ് ഈ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ ഉയർന്നിരുന്നു.

Post a Comment

0 Comments