പയ്യോളി ജനങ്ങളുടെ സാമൂഹിക ജീവിതത്തിന് ഉയർച്ചയുണ്ടാക്കുന്ന തരത്തിലും അവർ ക്ക് ആശ്വാസം നൽകുന്ന പരിപാടികളിലും ജനപ്രതിനിധികൾ ശ്രദ്ധ കേന്ദ്രീകരിക്കണ മെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. മേലടിബ്ലോക്ക് പഞ്ചായത്ത് വിക സനസെമിനാർബ്ലോക്ക്പഞ്ചായത്ത്ഹാളി ൽ ഉദ്ഘാടനംചെയ്തുസംസാരിക്കുകയാ യിരുന്നു എംഎൽഎ. ആസൂത്രണത്തിലും ജനങ്ങളുടെജീവിതപ്രശ്നങ്ങൾപരിഹരിക്കുന്നതിലുംതദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾ തന്നെയാണ് പ്രധാനപങ്കു വഹിക്കു ന്നത്. അതിദാരിദ്ര്യം ഒഴിവാക്കുന്നതിൽ ഈ വകുപ്പ് പ്രധാനപങ്കുനിർവ്വഹിച്ചിട്ടുണ്ടെന്നും അദ്ദേഹംപറഞ്ഞു.പ്രസിഡൻ്റ് ദീപ ഡി ഓൾ ഗ അധ്യക്ഷയായി.സ്ഥിരം സമിതി ചെയർ പേഴ്സൺ കെ കെ നിർമ്മല വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു, മേപ്പയ്യൂർപഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത, തുറയൂർ പഞ്ചായ ത്ത് പ്രസിഡൻ്റ് അസീഫ പടന്നയിൽ, തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ കെ ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷരായ സുനിത ബാബു, അഡ്വ. പി എ ജലീൽ, ബ്ലോക്ക്പഞ്ചായത്ത് അംഗം പി പി കുഞ്ഞമ്മത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാധാകൃഷ്‌ണൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡൻ്റ് എൻ എം ദാമോദരൻ സ്വാഗതവും സെക്രട്ടറി ബിനു ജോസ് നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.