Ticker

6/recent/ticker-posts

പയ്യോളി മുസ്ലിം ലീഗ് നേതൃത്വത്തിനും കൗൺസിലർക്കും എതിരെ ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ -ആരോപണങ്ങൾക്ക് പിന്നിൽ മകനെ മർദ്ദിച്ച സംഭവം: പ്രതികരിച്ച് കൗൺസിലർ

പയ്യോളി മുസ്ലിം ലീഗ് മുൻസിപ്പൽനേതൃത്വത്തിനും 24ാം  ഡിവിഷൻ കൗൺസിലർക്കും എതിരെ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം പ്രവർത്തകർ.എന്നാൽ മകനെ മർദ്ദിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചസംഭവത്തിൽ ഉണ്ടായ സംസാരമാണ് ആരോപണമുന്നയിക്കുന്നതെന്ന് കൗൺസിലർ മുസ്തഫ പ്രതികരിച്ചു.ആറു വർഷം മുമ്പ് കാഞ്ഞിരമുള്ള പറമ്പിൽ ഉള്ള പ്രവർത്തകരുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിയിൽ പറഞ്ഞു തീർക്കാം എന്നും കേസ് പിൻവലിക്കാം എന്നും ഉറപ്പുനൽകിയിരുന്നതായാണ് പ്രദേശത്തെ ഒരു വിഭാഗം ലീഗ് പ്രവർത്തകർ പറയുന്നത്. പയ്യോളി മുൻസിപ്പൽ ലീഗ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെങ്കിലും യാതൊരു തീരുമാനവും എടുത്തില്ലെന്നും പ്രദേശത്തെ ലീഗണികളെ വഞ്ചിച്ചുമെന്നാണ് ഇവരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പയ്യോളി ടൗണിലും ബിസ്മി നഗർ കാഞ്ഞിരമുള്ള പറമ്പ് പ്രദേശങ്ങളിലും വ്യാപകമായി പ്രതിഷേധ പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്

അതേസമയം ആറു വർഷം മുമ്പ് മൂന്ന് പേർ ചേർന്ന് തൻറെ മകനെ മാരകമായ രീതിയിൽ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ ഏഴ് മാസം ചികിത്സയിലായിരുന്നന്നും മർദ്ദനത്തിനിടെ വിലകൂടിയ മൊബൈൽ ഫോൺനശിപ്പിച്ചൊന്നും കൗൺസിലർ മുസ്തഫ സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു കേസ് പിൻവലിക്കാം എന്ന് പറഞ്ഞ് ഒപ്പു വച്ചിട്ടുണ്ടെങ്കിലും പറഞ്ഞു തീർക്കാനുള്ള ചർച്ചയിൽ നഷ്ടപരിഹാരതുകയുമായി ബന്ധപ്പെട്ടസംസാരമാണ് ആരോപണമായി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു മകനുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ തനിക്ക് കൂടുതൽ ഇടപെടാൻ കഴിയില്ലെന്നും അവൻ ഒപ്പുവെച്ചാലെ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾതീർപ്പാകു എന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments