കോഴിക്കോട്: ജില്ലയിലെ മികച്ച ഇലക്ഷൻ ലിറ്ററസി ക്ലബ്ബിനുള്ള (ELC) പുരസ്കാരം പയ്യോളി അങ്ങാടി എവി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളജ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളജിലെ എൻ.എസ്.എസ് (NSS), ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച SIR, LEAP, EPICS OF Kerala തുടങ്ങിയ ശ്രദ്ധേയമായ ക്യാമ്പയിനുകൾ കണക്കിലെടുത്താണ് അംഗീകാരം.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് IAS-ൽ നിന്നും കോളജ് പ്രതിനിധികൾ ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ IAS, അസിസ്റ്റന്റ് കളക്ടർ മോഹന പ്രിയ IAS എന്നിവർ സംബന്ധിച്ചു.
കോളജ് വൈസ് പ്രിൻസിപ്പാൾ നിഹാസ്, ഇ.എൽ.സി കോർഡിനേറ്റർ ആൽബിൻ (ബി.എ ഹിസ്റ്ററി), വിദ്യാർത്ഥി പ്രതിനിധികളായ ഹിബ (ബി.എ ഇംഗ്ലീഷ്), അഭയ് (ബി.ബി.എ) എന്നിവർ ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്. വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ചും വോട്ടവകാശത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ കോളജ് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രശംസിക്കപ്പെട്ടു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.