തളിപ്പറമ്പ്: പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിനിയായ സ്ത്രീയെയാണ് ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
പറശിനിക്കടവ് 'സമ്മർലാൻഡ് ഇൻ' ലോഡ്ജിലെ 602-ാം നമ്പർ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്.
അയ്യോത്ത് സ്വദേശിയായ വിജയൻ (കടേൽപറമ്പിൽ വീട്) എന്നയാൾക്കൊപ്പമാണ് സ്ത്രീ ലോഡ്ജിൽ മുറിയെടുത്തത്.
അന്വേഷണം: മരണവിവരം പുറത്തുവന്നതിന് പിന്നാലെ കൂടെയുണ്ടായിരുന്ന വിജയനെ കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.