കണ്ണൂർ: സംസ്ഥാനത്ത് ചൂട് അതികഠിനമായി തുടരുന്നതിനിടെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശിയായ സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കിണർ പണിയിൽ ഏർപ്പെട്ടിരിക്കെ സനൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സഹായമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കേരളത്തിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. നിലവിൽ പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുകയും, സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലര ഡിഗ്രിയിലധികം താപനില വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കർശന മുന്നറിയിപ്പ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും, ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.