പയ്യോളി: കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷികവും തിറ മഹോത്സവവും ഫെബ്രുവരി 7 മുതൽ 10 വരെ നടക്കും. 7ന് കാലത്ത് മഹാഗണപതിഹോമം മഹാമൃത്യുഞ്ജയ ഹോമം ഉച്ചയ്ക്ക് 12ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയെടുത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഉച്ച പൂജയും കലശാഭിഷേകവും നടക്കും. ഒരു മണിക്ക് പ്രസാദഊട്ട് വൈകിട്ട് നിറമാല സർപ്പബലി ഭഗവതിസേവ 6.30ന് കൊടിയേറ്റം എന്നിവ നടക്കും. തുടർന്ന് 7 മണിക്ക് കലാമണ്ഡലം ശിവദാസന്മാരാരും സംഘവും അവതരിപ്പിക്കുന്ന വിശേഷാൽ തായമ്പക, ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര എന്നീ പരിപാടികളും നടക്കും.
8ന് കാലത്ത് വിശേഷാൽ പൂജകൾ വൈകിട്ട് 6.30ന് നിറമാല, തുടർന്ന് ഭക്തിഗാനസുധ, കൈകൊട്ടിക്കളി തിരുവാതിര കളി ആട്ടക്കളി എന്നിവ ഉണ്ടായിരിക്കും. 9 ന് രാവിലെ കാവുണർത്തൽ, മഞ്ഞപ്പൊടി വരവ്, തിരുവായുധം വരവ് വൈകിട്ട് നാലിന് ഇളനീർ വരവ്, പൂക്കലശം വരവ് താലപ്പൊലി വരവുകൾ കലശം വരവ് എന്നിവ നടക്കും. തുടർന്ന് ഗുരുദേവൻ, മാർപ്പുലിയൻ,ഭഗവതി, മുത്താച്ചി, കുട്ടിച്ചാത്തൻ, ഗുളികൻ എന്നിവയുടെ വെള്ളാട്ട് നടക്കും. പത്തിന് പുലർച്ചെ ഒരുമണി മുതൽ ഗുളികൻ, മാർപ്പുലിയൻ, കുട്ടിച്ചാത്തൻ തിറ കനലാട്ടം, ഭഗവതി, മുത്താച്ചി തിറ എന്നിവയോടെ ഉത്സവം സമാപിക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.