Ticker

6/recent/ticker-posts

ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ രക്ഷപ്പെടുത്തി.

പേരാമ്പ്ര : കെഎസ്ഇബി പേരാമ്പ്ര സെക്ഷൻ്റെ കീഴിൽ വരുന്ന കൂത്താളി ചെമ്പോടൻ പോയിലിൽ ലൈനിൽ അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരൻ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് പോസ്റ്റിനു മുകളിൽ കുടുങ്ങുകയായിരുന്നു. 
ഇന്നലെ ഉച്ചക്ക് ശേഷമാണ് പേരാമ്പ്ര സ്വദേശി കണിയാം കണ്ടി മീത്തൽ അജീഷ് ശരീരം കുഴഞ്ഞു പോസ്റ്റിൽ കുടുങ്ങിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, ഗ്രേഡ് എസ് ടി ഒ എം. മജീദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് അപകടത്തിൽപ്പെട്ട ആളെ ടെക്നിക്കൽ ഫയർ റെസ്ക്യൂ കിറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കി.
സജിത്ത് ,വിനീത്, അരുൺ പ്രസാദ്, മകേഷ്, അശ്വിൻ ഗോവിന്ദ്, വിജേഷ്, ഹൃദിൻ, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments