Ticker

6/recent/ticker-posts

രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച സംഭവം: ഒളിവിൽ പോയ പൂജാരി ബംഗളൂരുവിൽ പിടിയിൽ


വടകര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പൂജാരി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തിനെയാണ് വടകര പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് വലയിലായത്.
വിദേശത്തായിരുന്ന വീട്ടമ്മ തന്റെ കുട്ടികളെ പരിപാലിക്കാനായി പരിചയക്കാരനായ സമ്പത്തിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായാണ് പരാതി. കുട്ടികളുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പൊലീസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തു.
കേരളത്തിനകത്തും പുറത്തും വിവിധയിടങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നയാളാണ് സമ്പത്ത്. വടകര എസ്.എച്ച്.ഒ. കെ. മുരളീധരന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, എ.എസ്.ഐമാരായ ഗണേഷൻ, സിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments