Ticker

6/recent/ticker-posts

തണൽഫാർമസി നന്തിയിലും വ്യവസായ പ്രമുഖൻ പി.കെ അഹമ്മദ്ഉൽഘാടനം ചെയ്തു.



നന്തി ബസാർ - കോഴിക്കോട്‌കേന്ദ്രമായുള്ള തണലും (ദയ റി ഹാബിലിറ്റേഷൻ ട്രസ്റ്റ്)മലബാർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കേരളത്തിലുടനീളം ആരംഭിക്കുന്ന 29 ാംമത്തെ തണൽഫാർമസി നന്തിയിൽ "സീതിസാഹിബ് കെയർ"ന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചു. ഫാർമസിയുടെഉൽഘാടനം വ്യവസായ പ്രമുഖൻ പി.കെ. അഹമ്മദ് ഉൽഘാടനം ചെയ്തു. മെയോൺ ഖാദർ അദ്ധ്യക്ഷ്യത വഹിച്ചു. ആദ്യവില്പന മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില. എ.പി. ബാലൻ അമ്പാടി ക്ക് നൽകി നിർവ്വഹിച്ചു. മലബാർ ഗോർഡ് ഡയരക്ടർ കെ.പി ബീരാൻ കുട്ടി മുഖ്യാതിഥിയായി. പങ്കെടുത്തു. റഹീം.കെ.വി.
മജീദ്. എസ്.വി  (സാന്ത്വനം)പ്രകാശൻ (യുവഭാവന)ഷിയാസ് ബാബു
റഷീദ് മണ്ടോളി കോയി ലോത്ത്അബൂബക്കർ ഹാജി കാളിയേരി മൊയ്തു വിശ്വൻ എം കെ.റാഫി ദാരിമി.
തുഷാരമഹൂദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ഇസ്മായിൽ. വി.കെ. സ്വാഗതവും അനസ് മുബാറക്ക് നന്ദിയും പറഞ്ഞു.

Post a Comment

0 Comments