Ticker

6/recent/ticker-posts

ലോക്‌സഭയിൽ പ്രതിഷേധം: ഡീൻ കുര്യാക്കോസും ഹൈബി ഈഡനും അടക്കം 8 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ


​ന്യൂഡൽഹി: ലോക്‌സഭയിലുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടർന്ന് എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തു. സഭാ നടപടികൾ തടസ്സപ്പെടുത്തുകയും സ്പീക്കറുടെ ചെയറിന് നേരെ പേപ്പറുകൾ എറിയുകയും ചെയ്തതിനാണ് നടപടി. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുൾപ്പെടെയുള്ള എംപിമാരെ ഈ സമ്മേളന കാലയളവ് അവസാനിക്കുന്നത് വരെയാണ് സസ്‌പെൻഡ് ചെയ്തത്.
​സസ്‌പെൻഷനിലായ എംപിമാർ:
​ഹൈബി ഈഡൻ
​ഡീൻ കുര്യാക്കോസ്
​അമരീന്ദർ സിംഗ് രാജ വാറിംഗ്
​മാണിക്കം ടാഗോർ
​ഗുർജീത് സിംഗ് ഔജ്ല
​കിരൺ കുമാർ റെഡ്ഡി
​പ്രശാന്ത് പഡോളെ
​എസ്. വെങ്കിടേശൻ
​സഭയ്ക്കകത്ത് പ്രതിപക്ഷം ഉയർത്തിയ ശക്തമായ ബഹളത്തെത്തുടർന്ന് ലോക്‌സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയിൽ പെരുമാറി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി.

Post a Comment

0 Comments