കോഴിക്കോട്: ജില്ലയിലെ പ്രധാന ആശുപത്രികളിൽനിന്ന് പത്ര- ദൃശ്യ
മാധ്യമപ്രവർത്തകർക്ക് ചികിത്സ ഇളവ് നൽകുന്ന പദ്ധതിക്ക് തുടക്കമായി.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ
അംഗങ്ങളായ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംകോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ
പരിശോധനകൾക്കും
കൺസൾട്ടേഷൻ ഫീസിലും, ഹെൽത്ത് ചെക്കപ്പുകൾക്കും, കിടത്തി ചികിത്സക്കും പ്രത്യേക ഇളവുകൾ അനുവദിക്കുന്ന പദ്ധതിക്കായി ഔപചാരിക തുടക്കമായി.
സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരിയും, ഐ.ആർ.എം.യു ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാറും എം.ഒ.യുവിൽ ഒപ്പുവെച്ചുകൊണ്ട് പദ്ധതിക്ക്‌തുടക്കം കുറിച്ചു.
സ്റ്റാർ കെയർ ഹോസ്പിറ്റൽ കോൺഫ്രൻസ് ഹാളിൽ നടന്ന ലോഞ്ചിങ്ങ് ഫങ്‌ഷ നിൽ ഐ.ആർ.എം.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, ട്രഷറർ കെ.ടി.കെ. റഷീദ്,
ജോയിന്റ് സെക്രട്ടറി സതീഷ് കൂട്ടാലിട, ബഷീർ ആരാമ്പ്രം, മനോജ് കുമാർ, ഗമിത ടി എം,സ്റ്റാർ കെയർ ഹോസ്പിറ്റൽ പി.ആർ.ഒ ജോസഫ്, അസിസ്റ്റന്റ് മാനേജർ ഡിജിറ്റൽ മാർക്കറ്റിംഗ് ശീർഷ എന്നിവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.