Ticker

6/recent/ticker-posts

കോഴിക്കോട് ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചു


കോഴിക്കോട്: സോഷ്യൽ മീഡിയയിലെ ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം നൽകി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ബസിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ആരോപിച്ച് ഷിംജിത മുസ്തഫ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് ഷിംജിതയ്ക്കെതിരെ കേസെടുത്തത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ഷിംജിതയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഷിംജിതയ്ക്കെതിരെ മറ്റൊരു യുവതിയും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ നിയമനടപടികൾ തുടരുന്നതിനിടയിലാണ് ഇപ്പോൾ കോടതിയുടെ നിർണായകമായ ജാമ്യ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്

Post a Comment

0 Comments