പയ്യോളി : മാർക്സിസ്ററ് പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ പ്രചരണങ്ങൾ തകർക്കുക ജമാഅത്തെ ഇസ്‌ലാമിയെ അല്ലെന്നും , മറിച്ചു അവരുടെ പാർട്ടിയെ തന്നെയാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുൻ കേരള അമീറും , കേന്ദ്ര കൂടിയാലോചന സമിതിയംഗവുമായ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ദൈവികദർശനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനം എന്ന നിലക്ക് നിരീശ്വര നിർമിതപ്രസ്ഥാനമായ മാർക്സിസവുമായി ആശയസംവാദം എന്നും നടക്കാറുണ്ടെന്നും , എന്നാൽ രാഷ്ട്രീയ പിന്തുണയുമായി അതിന് ബന്ധമുണ്ടാവാറില്ല . അതേസമയം രാഷ്ട്രീയ പിന്തുണയുമായി ബന്ധപ്പെട്ട നടന്ന പല ചർച്ചകളിലും താൻ സംബന്ധിച്ചിട്ടുണ്ടെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സി.പി.എം ജമാഅത്തിന് നൽകുന്ന പരസ്യത്തിന് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ഹിന്ദ് പുറക്കാട് നടത്തിയ പ്രാദേശിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ടി.എം.അസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 'ഇസ്‌ലാമിലെ കുടുംബം : സമാധാനത്തിൻ്റെ ഉറവിടം ' എന്ന വിഷയത്തിൽ ഡോ: ശറഫുദ്ദീൻ കടമ്പോട്ട് സംസാരിച്ചു. സി. കുഞ്ഞഹമ്മദ് മാസ്റ്റർ , അസ്സു എന്നിവരെയും ഖുർആൻ ഹാഫിദുകളായ വിദ്യാർത്ഥികളെയും സമ്മേളനത്തിൽ ആദരിച്ചു . സി. അബ്ദുറഹ്മാൻ, എം. അബ്ദുറഹ്മാൻ ഫാറൂഖി എന്നിവർ സംസാരിച്ചു. കെ.വി.അൽത്താസ് സ്വാഗതവും സി.അബൂബക്കർ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത വിരുന്നും ഖവാലിയും അരങ്ങേറി .
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.