Ticker

6/recent/ticker-posts

കടക്കെണിവിമോചന മുന്നണി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി:  കടക്കെണിവിമോചന മുന്നണി കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണകൂടം ജനങ്ങളുടെ ജപ്തി നിർത്തിവെക്കുക എന്ന മുദ്രാവാക്യവുമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ വി എം സ്റ്റേറ്റ് ജനറൽ സെക്രട്ടറി കാരായ് അരുഷ് ഉദ്ഘാടനം ചെയ്തു.SBI ബേങ്ക് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് മിനി സിവിൽ സ്റ്റേഷൻ ഗെയ്റ്റിൽ കൊയിലാണ്ടി പോലീസിൻ്റെ നേതൃത്വത്തിലുള്ള സായുധരായ വൻ പോലീസ് സന്നാഹം തടഞ്ഞു. കടക്കെണിയിൽപ്പെട്ട സാധാരണക്കാരായ നിരവധി പേർ മാർച്ചിൽ അണിനിരന്നു. മുദ്രാവാക്യം മുഴക്കി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ജില്ലാ പ്രസിഡണ്ട് കെ പി കെ കാരശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിടി സുരേന്ദ്രൻ.കെ വി എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എച്ച് ബാബു. ലുബ്ന. ഫസലുറഹ്മാൻ എം കെ .പുഷ്പരാജ്. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സജീവൻ കെ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം സജജയ് മാത്യു നന്ദിയും പറഞ്ഞു.

Post a Comment

0 Comments