Ticker

6/recent/ticker-posts

ഇറാൻ-യുഎസ് സംഘർഷം: ആയത്തുളള അലി ഖമീനി എവിടെ? കൊട്ടാരവും തകർത്തു


ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുളഅള അലി ഖമീനിയുടെ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾ ഉയരുന്നു. കഴിഞ്ഞ ദിവസം ടെഹ്റാനിൽ പകൽസമയത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ ഖമീനിയുടെ ഓഫീസിന് സമീപം വൻ സ്ഫോടനം നടന്നതായാണ് വിവരം. സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ കൊട്ടാരം പൂർണ്ണമായും തകർന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
​സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ട്:
അതേസമയം, ആക്രമണം നടക്കുന്ന സമയത്ത് ഖമീനി ടെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറിയതായും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഖമീനിയെ നേരിട്ട് ലക്ഷ്യം വെച്ചാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ അദ്ദേഹം ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments