Ticker

6/recent/ticker-posts

അത്ഭുതകരമായ രക്ഷപ്പെടൽ പിഞ്ചുകുഞ്ഞിന് രക്ഷകനായി ബസ് ഡ്രൈവർ



കോഴിക്കോട്
: റോഡിലേക്ക് ഓടിക്കയറിയ പിഞ്ചുകുഞ്ഞ് സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊടിയത്തൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻപിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ മാതാവ് ആശുപത്രിക്ക് ഉള്ളിലേക്ക് പോയ സമയത്താണ് അപകടത്തിന്റെ തുടക്കം. പിതാവ് ഓട്ടോ ഡ്രൈവർക്ക് പൈസ നൽകുന്നതിനിടെ, പെട്ടെന്ന് കുട്ടി റോഡിലേക്ക് ഓടുകയായിരുന്നു.

ഈ സമയം കോഴിക്കോട് ഭാഗത്ത് നിന്നും കൊടിയത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തൊട്ടുമുന്നിലേക്കാണ് കുട്ടി എത്തിയത്. പെട്ടെന്ന് കുട്ടിയെ ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ വാഹനം വെട്ടിത്തിരിക്കുകയും സഡൻ ബ്രേക്ക് ഇടുകയും ചെയ്തതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

വൈറലായി ദൃശ്യങ്ങൾ:

ഹൃദയമിടിപ്പ് നിലച്ചുപോകുന്ന സെക്കൻഡുകൾ മാത്രമുള്ള ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബസ് ഡ്രൈവർക്ക് വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടൽ മാത്രമാണ് വലിയൊരു അപകടം ഒഴിവാക്കിയത്

Post a Comment

0 Comments