നന്തി: "കരുണാർദ്ര സമൂഹത്തിനായ് കൈകോർക്കാം" എന്ന സന്ദേശവുമായി തിക്കോടി, മൂടാടി പഞ്ചായത്തുകളിൽ ദയ സ്നേഹതീരം സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയർ ക്യാംപയിന്റെ ഭാഗമായി കടലൂർ ഐ.ബി.യുടെ വസതിയിൽ 'അരികെ' അയൽപക്ക സദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം റഷീദ് മണ്ടോളി നിർവ്വഹിച്ചു.
രോഗശയ്യയിലുള്ളവർക്ക് മരുന്നിനേക്കാൾ പ്രധാനം നമ്മൾ നൽകുന്ന കരുതലും സാമീപ്യവുമാണ്. ഓരോ വീടിന്റെയും അയൽപക്കങ്ങളിൽ ഇത്തരം സാന്ത്വനക്കൂട്ടായ്മകൾ രൂപപ്പെടുമ്പോൾ മാത്രമാണ് ഒരു പ്രദേശം യഥാർത്ഥത്തിൽ കരുണാർദ്രമാകുന്നത്. വേദനിക്കുന്നവർക്ക് ആത്മവിശ്വാസം നൽകാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റഷീദ് മണ്ടോളി ഓർമ്മിപ്പിച്ചു.
പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും, ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് പ്രാദേശികമായി തുണയാകാനുമാണ് 'അരികെ' എന്ന പേരിൽ ഈ അയൽപക്ക സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
ഹനീഫ സ്റ്റാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ കോവുമ്മൽ, സാഹിറ പി.കെ. എന്നിവർ പാലിയേറ്റീവ് കെയർ വിഷയത്തിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. എങ്ങനെ ഒരു രോഗിയെ മാനസികമായും ശാരീരികമായും പരിചരിക്കാം എന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
മജീദ് റവാബി, ഹമീദ് സരിഗ, കുഞ്ഞബ്ദുള്ള കക്കുളം എന്നിവർ ആശംസകൾ നേർന്നു. ചിപ്പു നന്തി സ്വാഗതവും ഹൻസ നന്ദിയും പറഞ്ഞു. തിക്കോടി, മൂടാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ അയൽപക്ക സദസ്സുകൾ വരും ദിവസങ്ങളിൽ തുടരുമെന്ന് സംഘാടകർ അറിയിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.