വെള്ളാറമല കീഴൽ പള്ളിക്ക് സമീപം വെള്ളാറ മലയിൽ സ്വകാര്യ വ്യക്തിയുടെ ഏക്കർ കന്നക്കിനു പറമ്പിലെ അടിക്കാടിനും മുറിച്ചിട്ട മരങ്ങൾക്കും തീ പിടിച്ചു. വടകര ഫയർ സ്റ്റേഷനിൽ നിന്നും രണ്ടു യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്താൽ തീയണച്ചു. ജനവാസ സ്ഥലത്തേക്ക് തീപടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അലക്ഷ്യമായി പറമ്പിൽ തീയിട്ടതാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
മേപ്പയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിച്ചു
മേപ്പയിൽ മേപ്പയിൽ അമ്പലത്തിനു സമീപം
സ്വകാര്യവ്യക്തിയുടെ പറമ്പിലെ തീപിടുത്തം വടകരനിലയത്തിൽ നിന്നു ഒരു യൂണിറ്റ് എത്തി തീയണച്ചു.അസി. സ്റ്റേഷൻ ഓഫിസർ ഷമേജ് കുമാർ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ. അനീഷ്, ഫയർ& റസ്ക്യൂ ഓഫീസർമാരായ റാഷിദ് എം.ടി, മനോജ് കിഴക്കെക്കര , അർജുൻ സി.കെ, ഷിജു ടി.പി, ബബീഷ് പി.എം, മുനീർ അബ്ദുള്ള , ഒ. ഗംഗാധരൻ , റിനീഷ്. സി.കെ, സന്തോഷ് കെ , സി. ഹരിഹരൻ , ആർ.രതീഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.