മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഫിസിയോ തെറാപ്പി ക്ലിനിക്ക് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ MLA നാടിന് സമർപ്പിച്ചു .കാരുണ്യം വെബ്‌സൈറ്റ് ഉത്ഘാടനം മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിൻഷ.കെ. യും ,ക്ലിനിക്ക് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രോഗ്രാം ഉത്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്‌റഫും നിർവ്വഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ എം.പി.അനീഷ്‌കുമാർ അധ്യക്ഷത വഹിച്ചു .കാരുണ്യം സെക്രട്ടറി എം.പി.അബ്ദുൾറഷീദ് സ്വാഗതം ആശംസിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഹബത്ത് ജൂന ,ടി.എൻ മനോജ് ,മധുസൂദനൻ മെക്കോത്ത് ,വിവി .സുരേന്ദ്രൻ ,അർജുൻ ഡി .എസ് ,ടി.ടി. മൊയ്‌ദുമാസ്റ്റർ ,സബീഷ്.പി ,വിഷ്ണുദാസ് .സജിന എൽ.ഡി,സുനിൽ മുതുവന,മനു അയനിപ്പ എന്നിവർ സംസാരിച്ചു .ജനപ്രതിനിധികൾക്കുള്ള ഉപഹാരം സി.എം വിജയൻ മാസ്റ്റർ,സുരേഷ് വി.പി,ജയശ്രീ,സിമിഷ ,സൈഫുന്നിസ ഷമീന ,രജീഷ് എം.ടി ,രമേശൻ വിലങ്ങിൽ ,ഷാജിത്കുമാർ എന്നിവർ നൽകി .
ക്ലിനിക്ക് നവീകരണ ഫണ്ട് ടി.കെ.അഷ്‌റഫ് ഏറ്റുവാങ്ങി, ടി.സി. സജീവൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു ..പരിപാടിയോടനുബന്ധിച്ചു ഖയാൽ മുട്ടിപ്പാട്ട് സംഘത്തിന്റെ ഗാനമേളയും ഉണ്ടായിരുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.