അരിക്കുളം : തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് അടർത്തിമാറ്റിയും തൊഴിൽ ദിനങ്ങൾ കുറച്ചുമുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്തു തോൽപ്പിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ. കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ തൊഴിലുറപ്പ്പദ്ധതി സി.പി.എം. നടപ്പിലാക്കിയതാണെന്ന് പറഞ്ഞ് കേരളത്തിലെ ഒരു മുൻമന്ത്രി പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിക്കുന്നു. മഹിളാ കോൺഗ്രസ്അരിക്കുളം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തൊഴിലുറപ്പ് സംരക്ഷണ സംഗമവും ജനപ്രതിനിധികൾക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മണ്ഡലം പ്രസിഡണ്ട് ബീനവരമ്പിച്ചേരി ആധ്യക്ഷ്യം വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, പി. കുട്ടികൃഷ്ണൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വി.എം. ബഷീർ, അരവിന്ദൻ മേലമ്പത്ത്, സജിത എളമ്പിലാട്ട്, സീനത്ത് വടക്കയിൽ , സ്റ്റിജ അനീഷ്, പി.എം. ജസീന, കെ.എം. നാരായണി,ഐ.എൻ.ടി.യു.സി. പ്രസിഡണ്ട് രാമചന്ദ്രൻ ചിത്തിര, ടി.ടി.ശങ്കരൻ നായർ, ബിന്ദു പറമ്പടി,സനൽ അരിക്കുളം, ജിൽഷ,സജിത ആർ, ഗീത കോട്ടമഠത്തിൽ എന്നിവർ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.