Ticker

6/recent/ticker-posts

പേരാമ്പ്ര മുതുവണ്ണാച്ചിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര : പേരാമ്പ്ര മുതുവണ്ണാച്ചിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. സിപിഎം പ്രവർത്തകനായ ദിനേശൻ ( 49)നാണ് വെട്ടേറ്റത്. കുറ്റിയടിയിൽ പൂജ സ്റ്റോർ നടത്തുന്ന ദിനേശൻ വീട്ടിലേക്ക് തിരികെ വരുമ്പോൾ ഇന്നല രാത്രി 8 മണിയോടെയാണ് സംഭവം. മൂന്നുപേർ ചേർന്നാണ് ദിനേശനെ ആക്രമിച്ചതെന്നാണ് വിവരം തലക്കും കൈകൾക്കും ആണ് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു രാഷ്ട്രീയ കാരണങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നാണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments