Ticker

6/recent/ticker-posts

പോഷകത്തോട്ട കിറ്റ് വിതരണം

 

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പയ്യോളി കൃഷിഭവനിൽ പോഷകത്തോട്ടത്തിന് ആവശ്യമായ കിറ്റുകൾ വിതരണം നടത്തി. പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞാമ്മു, ഡിവിഷൻ കൗൺസിലർ ഷാഹിദ, കാർഷിക വികസന സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, കൃഷി ഓഫീസർ ഷിബിന പി, കൃഷി അസിസ്റ്റന്റുമാരായ ശ്രീലാൽ എൻ കെ, വിസ്മയ പി വി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments