തിരുവനന്തപുരം: സ്കൂട്ടർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കം അതിക്രൂരമായ അക്രമത്തിൽ കലാശിച്ചു. തിരുവനന്തപുരം കിളിമാനൂരിൽ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റി. കിളിമാനൂർ സ്വദേശി സിന്ധു (43) വിനാണ് ഈ ദാരുണമായ അനുഭവം ഉണ്ടായത്. സംഭവത്തിൽ ബന്ധുവായ മണിക്കുട്ടനായി (60) പോലീസ് തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സിന്ധുവിന്റെ വീടിന് മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി മണിക്കുട്ടനും സിന്ധുവും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നിലനിന്നിരുന്നു. തർക്കം മൂർച്ഛിച്ചതോടെ മണിക്കുട്ടൻ മാരകായുധം ഉപയോഗിച്ച് സിന്ധുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിന്ധുവിന്റെ വലതു കൈപ്പത്തി പൂർണ്ണമായും അറ്റുപോയി.
ഗുരുതരമായി പരിക്കേറ്റ സിന്ധു ഉടൻ തന്നെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി കിളിമാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.