പേരാമ്പ്ര: ചെറുവണ്ണൂരിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർഥികളെ ഒരു സംഘം ക്രൂരമായി മർദിച്ചു. പ്രായപൂർത്തിയാകാത്ത നാല് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ചെമ്പ് വള കൊണ്ടുള്ള ഇടിയേറ്റ് പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ്, സുരേഷ് പഴയ മഠത്തിൽ എന്നിവരാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.ചെറുവണ്ണൂർ പള്ളി ദർസിലെ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ദർസിലെ പരിപാടിയുടെ പ്രചാരണത്തിനായി വീട്ടുമതിലിൽ ചുവരെഴുതാൻ എത്തിയതായിരുന്നു ഇവർ.
ചുമരെഴുതുന്നതിനായി വിദ്യാർഥികൾ നേരത്തെ വീട്ടുകാരെ കണ്ട് അനുവാദം വാങ്ങിയിരുന്നു. രാത്രി വന്ന് എഴുതിക്കോളൂ എന്ന് വീട്ടുകാർ സമ്മതിച്ചതിനെ തുടർന്ന് സാമഗ്രികളുമായി എത്തിയതായിരുന്നു വിദ്യാർഥികൾ. എഴുതുന്നതിന് മുൻപായി വീട്ടുകാരോട് സംസാരിക്കവെ അവിടെയുണ്ടായിരുന്ന സന്തോഷും സുരേഷും കുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു.മതപരമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ച ഇവർ പിന്നീട് വർഗീയമായ പരാമർശങ്ങൾ നടത്തുകയും മർദിക്കുകയും ചെയ്തു
പരിക്കേറ്റ വിദ്യാർഥികളെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പുലർച്ചെയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദർസ് അധ്യാപകൻ മേപ്പയൂർ പോലീസിൽ പരാതി നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.