Ticker

6/recent/ticker-posts

എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 19-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കോഴിക്കോട് :വെങ്ങാലിയിലും കണ്ടംകുളങ്ങരയും പ്രവർത്തിക്കുന്ന എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 19-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മനോജ് വി പി ചടങ്ങ് ഉദാഘടനം ചെയ്തു. കവിയും സിനിമാഗാന രചയിതാവുമായ ശ്രീ നിശാന്ത് കൊടമന വിശിഷ്ടാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു പ്രദീപ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂൾ സ്ഥാപകനായ ശ്രീ വി.കെ വേലായുധൻ ചടങ്ങിൽ സ്കൂളിൽ അനുവർത്തിച്ചു വരുന്ന നവ്യമാനവിക വിദ്യാഭ്യാസ രീതിയെക്കുറിച്ച് വിശദീകരിച്ചു. മുൻ പ്രിൻസിപ്പാളും ട്രസ്റ്റ് മെമ്പറുമായ ശ്രീമതി ശൈലജ പി.ടി. സംസാരിച്ചു. ട്രസ്റ്റ് മെമ്പർ ശ്രീ സരിൽകുമാർ വി പി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ഷബിന നന്ദിയും അറിയിച്ചു. സമീപത്തെ വിവിധ റസിഡൻ്റ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ മോഹനൻ, ശ്രീമതി താരാവതി ടീച്ചർ, ശ്രീ സോമൻ ,PTA പ്രസിഡൻ്റ് ശ്രീ സുനീഷ് എന്നിവർ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.

Post a Comment

0 Comments