Ticker

6/recent/ticker-posts

ചോമ്പാലയിൽ അനധികൃത സ്ഫോടക വസ്തു ശേഖരം പിടികൂടി.

വടകര : ചോമ്പാലയിൽ അനധികൃത സ്ഫോടക വസ്തു ശേഖരം പിടികൂടി. നിയമാനുസൃതമായ ലൈസൻസ് ഇല്ലാതെ സ്ഫോടക വസ്തുക്കൾ കൊണ്ട് അനധികൃതമായി പടക്കങ്ങൾ നിർമ്മിക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മടപ്പള്ളി സ്വദേശി അജയൻ്റെ വീട്ടിൽ ചോമ്പാല പോലീസ് നടത്തിയ തിരച്ചിലിലാണ് പനയോല കൊണ്ട് നിർമ്മിച്ച പടക്കങ്ങളും, മാലയായി കെട്ടി ഉണ്ടാക്കിയ ഓലപ്പടക്കങ്ങളും, പടക്ക നിർമ്മാണത്തിനുള്ള തിരി, പടക്ക നിർമ്മാണത്തിനുള്ള മഞ്ഞപ്പൊടി, വെളുത്ത പൊടി, കറുത്ത നിറത്തിലുള്ള പൊടി എന്നിവ പിടിച്ചെടുത്തത്. പ്രതിയെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്യുകയും ചോമ്പാല സ്റ്റേഷനിൽ കേസെടുക്കുകയും ചെയ്തു.

Post a Comment

0 Comments