ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം ഖാഇദുൽ ഖൗം അനുസ്മരണം പ്രഖ്യാപന കൺവൻഷൻ നടത്തി ബാഫഖി തങ്ങളുടെ പേരിൽ കർമ്മശ്രേഷ്ഠ പുരസ്കാരം കൊയിലാണ്ടി മണ്ഡലത്തിലെയും മുസ്ലിംലീഗ് പ്രവർത്തന മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾക്കാണ് ഈ അവാർഡ് നൽകി വരുന്നത് സമ്മേളനത്തിന്റെ പ്രഖ്യാപന കൺവൻഷൻ സംസ്ഥാന കെ. എം. സി.സി വൈസ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഉൽഘാടനം ചെയ്തു, നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. ദുബൈ കോഴിക്കോട് ജില്ല ജനറൽ സിക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾമുഖ്യപ്രഭാഷണം നടത്തി. വി.കെ.കെ റിയാസ്, മൊയ്തു അരൂർ, അഷ്‌റഫ് പള്ളിക്കര, റാഷിദ മർവ്വ എന്നിവർ ആശംസകൾ അറിയിച്ചു. നിഷാദ് മൊയ്തു സ്വാഗതവും ഫസൽ തങ്ങൾ നന്ദിയും പറഞ്ഞു. പ്രഖ്കൺവെൻഷനിലും ബ്രോഷർ പ്രകാശനത്തിലും പങ്കെടുത്തു. ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയാണ് നാട്ടിൽ ഖാഇദുൽ ഖൗം അനുസ്മരണം നടത്തുകയും ബാഫഖി തങ്ങളുടെ പേരിൽ കർമ്മശ്രേഷ്ഠ പുരസ്കാരം നൽകുകയും ചെയ്യുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.