മൂടാടി: മൂടാടിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ശ്രീ മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനഞ്ചാം ചരമവാർഷിക ദിനം ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മൊയില്യാട്ട് ഭവനത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എം.ഡി ട്രസ്റ്റ് ചെയർമാൻ രാജൻ ചേനോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.വിനോദൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പപ്പൻ മൂടാടി, രൂപേഷ് കൂടത്തിൽ, രമ്യ സുർജിത്ത്, കെ.കെ.മഞ്ജുള, സവിത രാമൻ വീട്ടിൽ എന്നിവരും സുരേഷ് ബാബു എടക്കുടി, കാളിയേരി മൊയ്തു, വീക്കുറ്റി രവി, പൊറ്റക്കാട്ട് ദാമോദരൻ, നെല്ലിമഠം പ്രകാശൻ, കെ.വി.ശങ്കരൻ, പൊറ്റക്കാട്ട് രാമകൃഷ്ണൻ, രജിസജേഷ്, തടത്തിൽ ബാബു, ചാലിൽ ബാബു സംസാരിച്ചു. കെ.ടി.മോഹൻദാസ് സ്വാഗതവും മുകുന്ദൻ ചന്ദ്രകാന്തം നന്ദിയും പറഞ്ഞു. കാലത്ത് സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ നിരവധി പേർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.