Ticker

6/recent/ticker-posts

പന്തീരങ്കാവ് പോക്‌സോ കേസ്: 17 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ


​പന്തീരങ്കാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷ് (27) ആണ് പോലീസിന്റെ പിടിയിലായത്.
​പുത്തൂർമഠത്ത് താമസിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെയാണ് പ്രതി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments